2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

രഞ്ജി: കേരളം പൊരുതുന്നു

ന്യൂഡല്‍ഹി: സര്‍വിസസിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളം പൊരുതുന്നു. സര്‍വിസസിന്റെ ആദ്യ ഇന്നിങ്‌സ് 322 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയില്‍. ഒന്‍പതു വിക്കറ്റുകള്‍ കൈയിലിരിക്കേ സര്‍വിസസിന്റെ സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിനു 291 റണ്‍സ് കൂടി. 12 റണ്‍സുമായി ഭവിന്‍ തക്കറും അഞ്ചു റണ്‍സുമായി രോഹന്‍ പ്രേമും ക്രീസില്‍. 10 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനാണ് പുറത്തായത്.
നേരത്തെ അന്‍ഷുല്‍ ഗുപ്തയുടെ സെഞ്ച്വറിയുടെ കരുത്തിലാണ് സര്‍വിസസ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മധ്യനിരയില്‍ രാഹുല്‍ സിങ് ഗഹ്‌ലോട്ട് 71 റണ്‍സെടുത്തു. കേരളത്തിനായി അതിഫ് ബിന്‍ അഷ്‌റഫ് നാലു വിക്കറ്റുകള്‍ വീഴ്ത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News