2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

രഞ്ജന്‍ ഗൊഗോയ് സുപ്രിംകോടതി ചീഫ് ജസ്റ്റിസാകും

 

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രിംകോടതി ചീഫ് ജസ്റ്റിസാകും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് അദ്ദേഹത്തിന്റെ പേര് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്. അടുത്ത മാസം മൂന്നിന് അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. അടുത്ത വര്‍ഷം നവംബര്‍ 17 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
അടുത്ത ചീഫ് ജസ്റ്റിസ് ആരായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് മുതിര്‍ന്ന ജഡ്ജിമാരുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് രഞ്ജന്‍ ഗൊഗോയിയുടെ പേര് നിര്‍ദേശിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ വാര്‍ത്താസമ്മേളനം വിളിച്ച നാല് ജഡ്ജിമാരില്‍ ഒരാളായിരുന്നു രഞ്ജന്‍ ഗൊഗോയ്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.