2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

രക്ഷാപ്രവര്‍ത്തനത്തില്‍ കടലിന്റെ മക്കള്‍ വിജയിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

വേങ്ങര: പ്രളയ രക്ഷാ പ്രവര്‍ത്തനത്തില്‍ കടലിന്റെ മക്കള്‍ വിജയിച്ചെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ നിസംഗതയോടെ നടത്തിയ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വേങ്ങര പഞ്ചായത്ത് ഭരണ സമിതി ഒരുക്കിയ പ്രളയ രക്ഷാ ആദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയോറ തട്ടാംഞ്ചേരി മലയില്‍ കുടുങ്ങിയ കുടുംബങ്ങളെ മുതുകില്‍ കയറ്റി രക്ഷപ്പെടുത്തിയ താനൂര്‍ ട്രോമാകെയര്‍ കെ.പി ജൈസല്‍, സംഭവം ലോകത്തിനു മുന്‍പിലെത്തിച്ച വി.കെ നഈം ബാപ്പു, നേതൃത്വം നല്‍കിയ എസ്.ഐ സംഗീത് പുനത്തില്‍ എന്നിവരെ ചടങ്ങില്‍ പ്രത്യേകം ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വി.കെ കുഞ്ഞാലന്‍ക്കുട്ടി, ചാക്കീരി അബ്ദുല്‍ ഹഖ്, കെ.പി ഫസല്‍, കെ.കെ മന്‍സൂര്‍, എം.എം കുട്ടി മൗലവി, പറമ്പില്‍ ഖാദര്‍, കെ രാധാകൃഷ്ണന്‍, കെ.ടി അലവിക്കുട്ടി, യു ബാലകൃഷ്ണന്‍, പി അസീസ് ഹാജി, പി.എച്ച് ഫൈസല്‍, കെ കദീജാബി സംസാരിച്ചു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.