2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

രക്ഷകനായത് മുഹ്‌സിന്‍

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് വള്ളം മറിഞ്ഞ് അപകടത്തിലായവരെ രക്ഷിച്ചതു സദ്ദാം വലക്കാരുടെ എന്‍ജിന്‍ ഡ്രൈവര്‍ ടി.കെ മുഹ്‌സിന്‍. ”ഞങ്ങളുടെ ലൈലന്റ് വള്ളം നങ്കൂരമിട്ട് കരയിലേക്കു വരികയായിരുന്നു. ദൂരെ നിന്ന് ഞങ്ങള്‍ക്ക് ഒരു വിളിപാട് പോലെ തോന്നിയതാണു തോണി മറിഞ്ഞിട്ടുണ്ടെന്ന്. പെട്ടെന്ന് പാഞ്ഞടുത്തു. അപ്പോഴേക്കും ചിന്നിച്ചിതറി പലകയിലും വെള്ളം നിറക്കുന്ന കന്നാസിലും അള്ളിപ്പിടിച്ച് അവശരായി എട്ടു മത്സ്യതൊഴിലാളികള്‍. ഒന്നും ചിന്തിക്കാതെ എടുത്ത് ചാടി. ആദ്യം അബ്ദുല്ലയടക്കം ഏഴുപേര്‍ ഞങ്ങളുടെ വള്ളത്തില്‍ കയറി. കാണാതായ ബഷീറിനെ എന്റെ കൈയില്‍ കിട്ടിയിരുന്നു. അപ്പോഴേക്കും ആഞ്ഞടിച്ച തിരമാല അയാളെ കൊണ്ടുപോയി. എന്റെ കൈയില്‍ കയറുള്ളതിനാല്‍ ഞാന്‍ തിരിച്ചുകയറുകയായിരുന്നെന്നും മുഹ്‌സിന്‍ പറഞ്ഞുനിര്‍ത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.