2017 June 24 Saturday
നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്
രവീന്ദ്രനാഥ് ടാഗോര്‍

രക്തസാക്ഷി മണ്ഡപം തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍

അമ്പലപ്പുഴ: രക്തസാക്ഷി മണ്ഡപം തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍.
പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മണിയന്‍ പൊഴിയ്ക്കല്‍ വീട്ടില്‍ ജോസഫിന്റെ മകന്‍ സുരേഷ് (36)നെയാണ് പുന്നപ്ര എസ്.ഐ ഇ.ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 13നു ആണ് കേസ്സിന് ആസ്പദമായ സംഭവം.
പുന്നപ്ര കപ്പക്കടയ്ക്ക് പടിഞ്ഞാറ് പനചുവടിനു സമീപം സ്ഥിതി ചെയ്യുന്ന സി.പി.എമ്മിന്റെ രക്തസാക്ഷി മണ്ഡപം ഇയാള്‍ അടിച്ചു തകര്‍ക്കുകയും പിന്നീട് ഒളിവില്‍ പോകുകയുമായിരുന്നു. ഇതേ തുടര്‍ന്നു പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ഇന്നലെ വൈകുന്നേരത്തോടെ പുന്നപ്രഭാഗത്ത് വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  
രാഷ്ട്രിയ സ്പര്‍ദ്ധയുണ്ടാക്കി സഘട്ടനം ഉണ്ടാക്കാനുള്ള പദ്ധതിയായിരുന്നു പ്രതി ഉദ്ദേശിച്ചിരുന്നതെന്നു പൊലിസ് പറഞ്ഞു.
പ്രതിയെ ഇന്ന് അമ്പപ്പുഴ കോടതിയില്‍ ഹാജരാക്കും. എ.എസ്.ഐ രാജേഷ്. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറന്മാരായ ബിജു, അഗസ്റ്റിന്‍, സിദ്ധീക്ക് പ്രതീപ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.