2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

രക്തസമ്മര്‍ദമറിയാം, വയര്‍ലെസ് മോണിറ്ററിലൂടെ

റസാഖ് എം അബ്ദുല്ല

രക്തസമ്മര്‍ദം അളക്കാന്‍ ലളിതമായി ഉപയോഗിക്കുന്ന ഉപകരണവുമായി ഐ ഹെല്‍ത്ത് ലാബ്. വയര്‍ലെസ് മോണിറ്ററാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട്‌ഫോണ്‍ ആപ്പിന്റെ സഹായമില്ലാതെയും അവലോകനം, വിശകലനം എന്നിവ സാധ്യമാവുന്ന സ്മാര്‍ട്ട് മോണിറ്ററാണിത്.

4.3 ഇഞ്ച് വലുപ്പത്തിലുള്ള ഡിസ്‌പ്ലേയില്‍ ചുരുങ്ങിയ രക്തസമ്മര്‍ദവും കൂടിയ രക്തസമ്മര്‍ദവും വേര്‍തിരിച്ചു കാണിക്കും, കൂടെ ഹൃദയമിടിപ്പിന്റെ എണ്ണവുമുണ്ടാകും. ബട്ടണ്‍ അമര്‍ത്തിയാലാണ് രക്തസമ്മര്‍ദം അളക്കാന്‍ തുടങ്ങുക.
ഡിസ്‌പ്ലേ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. വൈഫൈ വഴിയാണ് ബന്ധിപ്പിക്കുക. 2,000 റീഡിങ് വരെ ഓഫ്‌ലൈനില്‍ സൂക്ഷിക്കും. രണ്ടു യൂസര്‍മാരെയും കണക്ട് ചെയ്യാം. ബാഹ്യ, ആന്തരിക താപനിലയും അറിയിക്കുന്ന ഉപകരണത്തിന്റെ വില 99 ഡോളറാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.