2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

രക്തദാനം ഗുണവും നന്മയും

ഷാക്കിര്‍ തോട്ടിക്കല്‍

സ്വന്തം രക്തം കൊടുത്ത് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നത് ഒരു പുണ്യ കര്‍മമാണ്. ശരീരത്തിലെ കോശസമൂഹങ്ങള്‍ പ്രകൃത്യാ തന്നെ നശിപ്പിക്കപ്പെടുകയും, പുതിയവ ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ രക്തദാനം നഷ്ടമൊന്നും വരാനില്ല. എന്നാല്‍ സ്വീകര്‍ത്താവിന് ജീവനാണ് ലഭിക്കുന്നത്. മനുഷ്യ ശരീരത്തിന്റെ എട്ടു ശതമാനം രക്തമാണ്. അരുണ രക്താണുക്കള്‍, ശ്വേത രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയാണ് രക്തത്തിലെ ഘടകങ്ങള്‍. ശരീരത്തിലെ ആന്റിജന്റെ അടിസ്ഥാനത്തില്‍ രക്തത്തെ വിവിധ ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഒ.പോസിറ്റീവ്, ബി.പോസിറ്റീവ്, ബി,നെഗറ്റീവ്, എ.പോസിറ്റീവ്, എ.നെഗറ്റീവ,് എബി. പോസിറ്റീവ്, എബി.നെഗറ്റീവ് എന്നിങ്ങനെയാണ് പ്രധാനപ്പെട്ട രക്തഗ്രൂപ്പുകള്‍. ഏറ്റവും കൂടുതല്‍ ഒ.ഗ്രൂപ്പുകാരാണ്. രക്തഗ്രൂപ്പു നിര്‍ണയം വളരെ അത്യാവശ്യമാണ്. സ്വന്തം ആവശ്യത്തിനും അപരന്റെ ആവശ്യത്തിനും അതു പകരിക്കും. ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും രക്തം പരിശോധിച്ചശേഷമേ രക്തദാനം നടത്തുകയുള്ളൂ. ശസ്ത്രക്രിയകള്‍ക്കും മറ്റും രക്തം ആവശ്യമായി വരുമ്പോള്‍ രക്തദാനമേ പോം വഴിയുള്ളൂ.
18 നും 60 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള 45 കിലോഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള ആര്‍ക്കും രക്തദാനം നടത്താം. മാരക രോഗങ്ങള്‍ ഉണ്ടായിരിക്കരുത്. ആര്‍ക്കും എപ്പോഴും രക്തം ആവശ്യം വരാമെന്നതിനാല്‍ രക്തഗ്രൂപ്പ് നിര്‍ണയം നടത്തുന്നതിന് സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും അവസരമൊരു ക്കുന്നത് നല്ലതാണ്. അതനുസരിച്ച് ഗ്രൂപ്പുതിരിച്ച്, രക്തദാനത്തിന് തയാറുള്ളവരുടെ ലിസ്റ്റ് സൂക്ഷിക്കുന്നതും പെട്ടെന്ന് ഉപകാരപ്പെടും. രക്തദാനം മഹാദാനമാണെന്ന കാഴ്ചപ്പാട് ജനങ്ങളില്‍ ഉളവാക്കാന്‍ രക്തദാന ദിനാചരണം സഹായിക്കുന്നു

.
രക്തദാനം മഹാദാനം

രക്തദാനം ഒരു മഹത്തായ കര്‍മമാണ്. രക്തം ദാനം ചെയ്യുന്നതിലൂടെ ഒരാളു ടെ ജീവന്‍ രക്ഷിക്കുകയാണ് നാം ചെയ്യുന്നത്. അപകടങ്ങളെ തുടര്‍ന്ന് അത്യാസന്ന നിലയിലുള്ളവര്‍ക്കും ഓപ്പറേഷന് വിധേയമാക്കുന്നവര്‍ക്കും രക്തം നല്‍കേണ്ടതായി വരും.

 

രക്തത്തിന്റെ നിറം ചുവപ്പാണ്

രക്തത്തിന് ചുവപ്പ് നിറം നല്‍കുന്നത് അതില്‍ അടങ്ങിയിട്ടുള്ള ഹീമോ ഗ്ലോബിന്‍ എന്ന വസ്തുവാണ്. ഇരുമ്പടങ്ങിയിട്ടുള്ള പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ഇങ്ങനെ പല ഘടകങ്ങള്‍ ഒന്നിച്ചു ചേര്‍ന്നാണ് രക്തം ഉണ്ടായിട്ടുള്ളത്.
രക്തത്തില്‍ പ്രധാനമായും മൂന്ന് തരം കോശങ്ങളാണ്.
അരുണ രക്താണുക്കള്‍, ശ്വേത രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍.
അരുണരക്താണുക്കള്‍ : ഈ രക്താണുക്കള്‍ പരന്നതും അവതലാകൃതി (ഡിസ്‌കിന്റെ ആകൃതി) ഉള്ളതുമാണ്. കൂടുതല്‍ ഹീമോഗ്ലോബിന്‍ ഉള്‍ക്കൊള്ളുന്നതിനും പ്രതല വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പ്രത്യേക ആകൃതി.
അരുണ രക്തകോശങ്ങള്‍ ശ്വാസകോശത്തിലെത്തുമ്പോള്‍ ഈ രക്തകോശത്തിലുള്ള ഹീമോഗ്ലോബിന്‍ ശ്വാസകോശത്തില്‍ നിന്നും ഓക്‌സിജനെ സ്വീകരിക്കുന്നു. അങ്ങനെ വീണ്ടും ഹൃദയത്തിലെത്തി അവിടെ നിന്നും കലകളിലേക്ക് പോകുന്നു.
ശ്വേത രക്താണുക്കള്‍: രോഗ പ്രതിരോധത്തിന് സഹായിക്കുന്ന രക്ത കോശങ്ങളാണ് ശ്വേത രക്താണുക്കള്‍. ഇതിന് നിറമില്ല. വ്യക്തമായ ആകൃതിയുമില്ല. ശരീരത്തിനുള്ളില്‍ കടക്കുന്ന രോഗാണുക്കളെ ശ്വേത രക്താണുക്കള്‍ നശിപ്പിക്കുന്നു. അങ്ങനെ ശരീരത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
ന്യൂട്രോഫില്‍, ഈസ്‌നോഫില്‍, ബേസോഫില്‍, മോണോസൈറ്റ്, ലിംഫോ സൈറ്റ് എന്നിവയാണ് ശ്വേത രക്താണുക്കള്‍. ഇവ ആകൃതിയിലും സ്വഭാവത്തിലും പരസ്പരം വ്യത്യാസം കാണിക്കുന്നു.

പ്ലേറ്റ്‌ലെറ്റുകള്‍: രക്തത്തില്‍ കാണുന്ന സൂക്ഷ്മ കോശദ്രവ്യകണങ്ങളാണ് പ്ലേറ്റ്‌ലെറ്റുകള്‍. ഇവയ്ക്ക് നിറമോ, വ്യക്തമായ ആകൃതിയോ ഇല്ല. കോശ മര്‍മ്മവുമില്ല. ശരീരത്തില്‍ മുറിവുണ്ടായാല്‍ കുറച്ച് സമയത്തിനുള്ളില്‍ തന്നെ മുറിവിലൂടെയുള്ള രക്തത്തിന്റെ ഒഴുക്ക് നിലക്കുന്നു. ഇതിനു കാരണം മുറിവിലെ രക്തം കട്ടപിടിക്കുന്നതാണ്. മുറിവുണ്ടാകുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ അന്തരീക്ഷ വായുവുമായി സമ്പര്‍ക്കത്തില്‍ വരുന്നു. തന്‍മൂലം അവ വിഘടിപ്പിക്കുകയും ചില പ്രവര്‍ത്തനങ്ങ ളിലൂടെ രക്തം കട്ടയായി തീരുകയും ചെയ്യും. ഇങ്ങനെ രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്നത് പ്ലേറ്റ്‌ലെറ്റുകളാണ്.
പ്ലാസ്മ: രക്തത്തില്‍ 55% രക്ത പ്ലാസ്മയാണ്. രക്ത കോശങ്ങളെ രക്തത്തില്‍ നിന്നും നീക്കം ചെയ്താല്‍ കിട്ടുന്ന ഇളം മഞ്ഞ നിറത്തില്‍ കാണുന്ന ദ്രാവകമാണ് പ്ലാസ്മ. ചുരുക്കത്തില്‍ രക്തത്തിലെ ദ്രാവക ഭാഗം, ഇതിലാണ് രക്ത കോശങ്ങള്‍ ഒഴുകി നടക്കുന്നത്. ജൈവ ? അജൈവിക സംയുക്തങ്ങളെ വഹിക്കുന്ന രക്തത്തിന്റെ ഭാഗമാണിത്. ആഹാരം, വിസര്‍ജ വസ്തുക്കള്‍, ജലം, ലവണങ്ങള്‍, മാംസ്യം എന്നിവ വഹിക്കുന്നത് പ്ലാസ്മയാണ്.
ഞവഘടകം: മനുഷ്യനിലെ അരുണ രക്താണുക്കളുടെ ഉപരിതലത്തില്‍ കാണുന്ന ആന്റി ജനിക് പ്രോട്ടീനാണ് ഞവ ഘടകം. റീസസ് കുരങ്ങുകളിലാണ് ആദ്യമായി ഇത് കണ്ടുപിടിച്ചത്.
കാള്‍ലാന്റ് സ്റ്റീനര്‍, എ.എസ് വീനര്‍ എന്നീ ശാസ്ത്രജ്ഞരാണ് ഇതു കണ്ടെത്തിയത്. അവര്‍ ഇതിനെ റീസസ് ഫാക്ടര്‍ അല്ലെങ്കില്‍ ഞവ ഫാക്ടര്‍ എന്നു വിളിച്ചു. ഇതിനെ ആന്റിജന്‍ ഡി എന്നും വിളിക്കാം. 85% ജനങ്ങളും ആര്‍.എച്ച് പോസിറ്റീവ് (ഞവ+്‌ല) ആണ്. 15% ആളുകള്‍ മാത്രമേ ആര്‍.എച്ച്.നെഗറ്റീവ് (ഞവ്‌ല) ഉള്ളൂ.
എരിത്രോ ബ്ലാസ്റ്റോസിസ് ഫീറ്റാലിസ്: രക്തം (ഞവ+്‌ല) ആയ പുരുഷന്‍ രക്തം (ഞവ+്‌ല) ആയ സ്ത്രീയെ വിവാഹം കഴിച്ച്, (ഞവ+്‌ല) ആയ കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ രണ്ടാമത്തെ പ്രസവം മുതല്‍ ജനിക്കുന്നതിന് മുമ്പോ ജനിച്ച ഉടനെയോ കുട്ടി മരണപ്പെടാം. ഈ വൈകല്യമാണ് എരിത്രോ ബ്ലാസ്റ്റോസിസ് ഫീറ്റാലിസ്.
അഗ്ലൂട്ടിനേഷന്‍: യോജിക്കാത്ത രക്തങ്ങള്‍ തമ്മില്‍ കലരുമ്പോള്‍ സ്വീകരിക്കുന്ന ആളിലെ പ്ലാസ്മയിലെ ആന്റീബോഡി ദാനം ചെയ്യപ്പെട്ട രക്തത്തിലെ അരുണ രക്താണുക്കളെ കട്ടപിടിപ്പിക്കുന്നു. ഇതാണ് അഗ്ലൂട്ടിനേഷന്‍.
ഇങ്ങനെ അഗ്ലൂട്ടിനേഷന്‍ മുഖാന്തരം രൂപപ്പെടുന്ന രക്തകട്ടകള്‍ രക്തപ്രവാഹം തടസ്സപ്പെടുത്തുന്നതിനാല്‍ രോഗി മരിക്കാനിടയാകും.
സാര്‍വിക ദാതാവ്: ഒ ഗ്രൂപ്പ് രക്തം മറ്റെല്ലാ ഗ്രൂപ്പുകള്‍ക്കും കൊടുക്കാവുന്നതാണ്. അതിനാല്‍ ഈ രക്തഗ്രൂപ്പിനെ സാര്‍വ്വിക ദാതാവ് എന്ന് പറയാം.
സാര്‍വിക സ്വീകര്‍ത്താവ്: അആ ഗ്രൂപ്പ് രക്തത്തിന് മറ്റെല്ലാ ഗ്രൂപ്പിനെയും സ്വീകരിക്കാന്‍ കഴിയും. അതിനാല്‍ ഇതിനെ സാര്‍വ്വിക സ്വീകര്‍ത്താവ് എന്നു പറയാം.
രക്തഗ്രൂപ്പുകള്‍ അ,ആ,അആ,ഛ എന്നിവയാണ്. അ ഗ്രൂപ്പ് രക്തത്തില്‍ ആന്റിജന്‍ അ യും ആന്റിബോഡി യ യും ഉണ്ട്. ആ ഗ്രൂപ്പ് രക്തത്തില്‍ ആന്റിജന്‍ ആ യും ആന്റിബോഡി മ യും ഉണ്ട്. അആ ഗ്രൂപ്പ് രക്തത്തില്‍ ആന്റിജന്‍ അയും ആയും മാത്രമേയുള്ളു. ആന്റിബോഡിയില്ല. ഛ ഗ്രൂപ്പ് രക്തത്തില്‍ ആന്റിജനില്ല. ആന്റിബോഡി മയും യയും മാത്രമേയുള്ളൂ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.