2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

യോ യോ ടെസ്റ്റ്: സഞ്ജു സാംസണ്‍ പുറത്ത്

മുംബൈ: ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരേ അരങ്ങേറാനിരിക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്ന് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ പുറത്ത്. ഫിറ്റ്‌നസ് പരീക്ഷയായ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടാണ് സഞ്ജുവിന് സ്ഥാനം നഷ്ടമായത്. സഞ്ജുവിന് പകരം ഇഷാന്‍ കിഷനാണ് ടീമില്‍ ഇടം പിടിച്ച താരം.
യോ യോ ടെസ്റ്റില്‍ പേസര്‍ മുഹമ്മദ് ഷമിയും പരാജയപ്പെട്ടു. ഈ മാസം 14ന് നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ചരിത്ര ടെസ്റ്റിനുള്ള ടീമിലേക്ക് ഇതോടെ ഷമിയെ പരിഗണിച്ചില്ല. പകരം ഡല്‍ഹി പേസര്‍ നവ്ദീപ് സയ്‌നിയാണ് അഫ്ഗാനെതിരായ ഏക ടെസ്റ്റിനുള്ള ടീമില്‍ ഇടം പിടിച്ചത്. അടുത്ത മാസം നടക്കുന്ന ഇന്ത്യന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലും സയ്‌നി ഇടം പിടിച്ചിട്ടുണ്ട്.
കര്‍ണാടകയ്ക്കായി കളിക്കുന്ന മലയാളി ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍, ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് യോ യോ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സ്‌കോറുകള്‍ നേടിയത്. 18 മുകളിലാണ് ഇരുവര്‍ക്കും സ്‌കോര്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.