2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

‘യോഗിയെ വിമര്‍ശിച്ചാല്‍ കൊലക്കുറ്റമോ?’; അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകനെ ഉടന്‍വിട്ടയക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പിട്ടതിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രിംകോടതി.
അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ കോടതി, ഉടന്‍ ജാമ്യം അനുവദിക്കണമെന്നും ഉത്തരവിട്ടു. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതാണ് യു.പി പൊലിസിന്റെ നടപടി. സമൂഹ മാധ്യമങ്ങളില്‍ മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ പരാമര്‍ശത്തോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തി സ്വാതന്ത്ര്യം തടയുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയെ ശനിയാഴ്ച രാവിലെയാണ് വസതിയില്‍നിന്ന് യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരേ അദ്ദേഹത്തിന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കുന്നതിനെ ശക്തമായി എതിര്‍ത്ത യു.പി പൊലിസ്, പ്രകോപനപരമായ പരാമര്‍ശമാണ് ഇയാള്‍ നടത്തിയതെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
യോഗിക്കെതിരേ പരാമര്‍ശം നടത്തിയതിന് ഒരു സ്ത്രീയേയും പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
യോഗിയുടെ ഓഫിസിനു മുന്നില്‍നിന്ന് കാന്‍പൂര്‍ സ്വദേശിയായ സ്ത്രീ, താന്‍ മുഖ്യമന്ത്രിയോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.