2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

യോഗിക്കെതിരേ ബി.ജെ.പി എം.പി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പാര്‍ട്ടിയിലും മുന്നണിയിലും പ്രതിഷേധം ശക്തമാകുന്നു. ബുലന്ദ്‌ഷെഹര്‍ കലാപത്തില്‍ പ്രതിക്കൂട്ടിലായ അദ്ദേഹം, ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഹനുമാന്‍ ദലിതനാണെന്നു പറഞ്ഞ സംഭവം ഇപ്പോഴും വ്യാപകമായ പ്രതിഷേധത്തിനാണിടയാക്കുന്നത്.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ഹനുമാന്‍ ദലിതനാണെന്നു യോഗി വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ മുന്നണിയിലെ പിന്നോക്ക വികസനക്ഷേമ മന്ത്രി ആരോപണമുന്നയിച്ചതിനു പിന്നാലെ, ഇന്നലെ ബി.ജെ.പിയിലെ ദലിത് നേതാവും എം.പിയുമായ സിവിത്രി ഭായ് ഫുലെയും യോഗിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇത്തരത്തിലുള്ള വിമര്‍ശനമുന്നയിക്കുന്നവര്‍ ദലിതരെ അടിമകളാക്കിയ മനുവാദികളാണെന്നാണ് അവര്‍ പറഞ്ഞത്.
ഹനുമാന്‍ ദലിതന്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല, എന്നാല്‍, ശ്രീരാമനുവേണ്ടി ജീവിച്ചുവെന്നതാണ് ഹനുമാനെ ചരിത്രം രേഖപ്പെടുത്തുന്ന തെന്നും സാവിത്രി ഭായ് ഫുലെ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.