2019 July 22 Monday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

യെച്ചൂരിയെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

ന്യൂഡല്‍ഹി: ഭാരത് ബന്ദിനോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിവിധ കക്ഷികള്‍ ഒന്നിച്ചും ഇടതുകക്ഷികള്‍ പ്രത്യേകമായും പ്രതിഷേധപരിപാടികള്‍ നടത്തി.
ഡല്‍ഹിയിലെ രാംലീലാ മൈതാനിയിലാണ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ധര്‍ണ നടന്നത്.
പാര്‍ലമെന്റ് സ്ട്രീറ്റിലാണ് ഇടതുപക്ഷനേതാക്കള്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്. ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ്‌ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു. യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ധര്‍ണയ്ക്കു മുമ്പ് രാഹുലിന്റെ നേതൃത്വത്തില്‍ രാജ്ഘട്ടില്‍ നിന്ന് രാംലീലാ മൈതാനിയിലേക്ക് രണ്ടുകിലോമീറ്ററോളം നേതാക്കള്‍ പ്രകടനം നടത്തി.
യെച്ചൂരിയെ കൂടാതെ സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡി, എം.പിമാരായ ഡി. രാജ, ബിനോയ് വിശ്വം, സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ നീലോല്‍പല്‍ ബസു, തപന്‍ സെന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.