2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

യൂറോ: സുരക്ഷയ്ക്ക് 90,000 പൊലിസുകാര്‍

പാരിസ്: അടുത്ത മാസം നടക്കുന്ന യൂറോ കപ്പിനുള്ള സുരക്ഷയ്ക്കായി ഫ്രാന്‍സ് 90,000 പൊലിസുകാരെ നിയോഗിക്കും. നേരത്തെ മാസങ്ങള്‍ക്ക് മുന്‍പ് സ്റ്റേഡിയത്തില്‍ നടന്ന  ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഫ്രഞ്ച് ഫൈനല്‍ നടന്ന ഫ്രാന്‍സിലെ ദേശീയ സ്റ്റേഡിയത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് ജനക്കൂട്ടം പരിഭ്രാന്തരായിരുന്നു. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ്യന്തര മന്ത്രി ബെര്‍നാര്‍ഡ് കാസെന്യൂവ് വ്യക്തമാക്കി. ഇതില്‍ 77,000 പൊലിസ് ഉദ്യോഗസ്ഥരും 13,000 സുരക്ഷാ ജീവനക്കാരുമാണ് ഉണ്ടാവുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.