2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

യൂറോ കപ്പ്: ജര്‍മനി സെമിയില്‍

പാരിസ്: യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിയെ പരാജയപ്പെടുത്തി ജര്‍മനി സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ജര്‍മനിയുടെ ജയം.

ആദ്യപകുതിയില്‍ ജര്‍മന്‍ മുന്നേറ്റമായിരുന്നെങ്കിലും ഗോള്‍ രഹിതമായിരുന്നു. 65ാം മിനിറ്റില്‍ ജര്‍മനിക്കായി മെസൂദ് ഓസില്‍ ആദ്യ ഗോള്‍ നേടി. 78 ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റിയിലൂടെ ഇറ്റലി സമനില പിടിച്ചു. പിന്നീട് കാര്യമായൊന്നും സംഭവിക്കാതെ നിശ്ചിത സമയവും അധികസമയവും കടന്നു പോയി. പിന്നീട് ഷൂട്ടൗട്ടിലേക്ക്. 6-5 ന് ഇറ്റലിയെ തോല്‍പ്പിച്ച് ജര്‍മനി സെമിയില്‍ കയറി.

ഇന്ന് നടക്കാനിരിക്കുന്ന ഫ്രാന്‍സ്- ഐസ്‌ലന്‍ഡ് മത്സരത്തിലെ വിജയികളെ ജര്‍മനി സെമിയില്‍ നേരിടും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News