2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

യൂറോപ്യന്‍ ടീമിന്റെ പരിശീലകനായി ചുമതലയേല്‍ക്കും: സര്‍ദാര്‍ സിങ്

ന്യൂഡല്‍ഹി: ഉടന്‍ തന്നെ യൂറോപ്യന്‍ ടീമിന്റെ പരിശീലകനായി സ്ഥാനമേല്‍ക്കുമെന്ന് വിരമിച്ച ഇന്ത്യന്‍ ഹോക്കി താരം സര്‍ദാര്‍ സിങ്. കഴിഞ്ഞ ആഴ്ചയാണ് സര്‍ദാന്‍ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെയും ഹരിയാന സര്‍ക്കാരിന്റെയും സമ്മതം കിട്ടിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സിങ് പറഞ്ഞു. പ്രീമിയര്‍ യൂറോപ്യന്‍ ലീഗില്‍ കളിക്കുന്ന ഏതെങ്കിലുമൊരു ക്ലബുമായിട്ടായിരിക്കും കരാറിലെത്തുക. വിദേശത്ത് ഇന്ത്യന്‍ ഹോക്കി പരിശീലകര്‍ക്ക് വന്‍ ഡിമാന്റാണ് ഉള്ളത്. പക്ഷെ ഇംഗ്ലിഷ് അറിയാത്തത് നമ്മുടെ പരിശീലകര്‍ക്ക് വലിയ പ്രശ്‌നമാണ്. ഇംഗ്ലിഷ് അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. കളിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളിലാണ് അത് കൂടുതല്‍ അനുഭവിച്ചിട്ടുള്ളത്. രണ്ട് മിനുട്ട് മാത്രം നീണ്ടു നില്‍ക്കുന്ന ഹാഫ് ടൈമില്‍ വിദേശ കോച്ചുമാര്‍ കളിയുടെ അവലോകനം നടത്തുന്നത് നമ്മുടെ താരങ്ങള്‍ക്ക് മനസിലാകാത്തത് ഒരു വലിയ പ്രശ്‌നമാണ്. ഇതിനെ തരണം ചെയ്യാന്‍ കൂടി വളര്‍ന്ന് വരുന്ന താരങ്ങള്‍ ശ്രമിക്കണമെന്നും സിങ് കൂട്ടിച്ചേര്‍ത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.