2019 December 15 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത്: അവസാനപ്രതിയും കീഴടങ്ങി

 

 

തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുന്‍പ് യൂനിവേഴ്‌സിറ്റി കോളജില്‍ പാട്ടുപാടിയതിന് വിദ്യാര്‍ഥിയെ കുത്തിയ കേസിലെ അവസാന പ്രതിയും കീഴടങ്ങി.
നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഹൈദറാണ് (21) കന്റോണ്‍മെന്റ് പൊലിസില്‍ കീഴടങ്ങിയത്. പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലടക്കം പ്രതികളായ ശിവരഞ്ജിത്തും നസീമുമായിരുന്നു കേസിലെ പ്രധാന പ്രതികള്‍. എല്ലാ പ്രതികളെയും പിടികൂടാന്‍ കഴിയാത്തതോടെ പൊലിസിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായ മറ്റെല്ലാ പ്രതികളും ജാമ്യത്തിലാണ്. കേസില്‍ ആകെ 19 പ്രതികളാണുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജൂലൈ 12ന് എസ്.എഫ്.ഐ പ്രവര്‍ത്തകനായ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.