2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

യൂത്ത് വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു

നെഹ്‌റുയുവകേന്ദ്ര 201718 വര്‍ഷത്തേക്ക് നാഷണല്‍ യൂത്ത് വോളണ്ടിയര്‍ ജില്ലാ പദ്ധതിയിലേക്ക് യുവതീയുവാക്കളെ തിരഞ്ഞെടുക്കുന്നു. 2018 ഏപ്രില്‍ ഒന്നിന് 18 നും 29 നും മധ്യേ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് മുന്‍ഗണ. തൊഴില്‍ രഹിതര്‍, എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ്, മഹിളാസമാജം, കുടുംബശ്രീ, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 5000 രൂപ അലവന്‍സ് ലഭിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മാര്‍ച്ച് ആറിന് വൈകിട്ട് അഞ്ചിനു മുന്‍പ് കളക്ടറേറ്റിനു സമീപമുള്ള നെഹ്‌റുയുവകേന്ദ്രയുടെ ഓഫീസില്‍ നല്‍കണം. www.nyks.org വെബ്‌സൈറ്റില്‍ ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍ : 0468 2223640.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News