2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

യൂത്ത് ലീഗ് പ്രതിഷേധജ്വാല സംഘടിപ്പിച്ചു

കോഴിക്കോട്:  കോതി അപ്രോച്ച് റോഡ് തെരുവ് വിളക്ക് സ്ഥാപിക്കാത്ത കോര്‍പറേഷന്‍ അനാസ്ഥക്കെതിരേ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
നിരവധി അപകട മരണങ്ങള്‍ നടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാവുന്നില്ല. കൗണ്‍സിലര്‍ സി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. എസ്.വി നസറുദ്ദീന്‍ അധ്യക്ഷനായി. എം.പി മൊയ്തീന്‍ ബാബു, എം.പി മിര്‍ഷാദ്, ഇ.പി അഷ്‌റഫ്, സി.എം സാബിത്ത്, എന്‍.വി താരിഖ് അസീസ്,എന്‍.വി സലീം,കെ.ടി റിയാസ്,എന്‍,വി യൂനുസ്, എന്‍.വി അശ്‌റഫ്, എം.പി കോയട്ടി, അനസ് പരപ്പില്‍ സംസാരിച്ചു. ഫൈസല്‍ പള്ളിക്കണ്ടി സ്വാഗതവും  എസ്.വി അശ്‌റഫ് നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.