2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യൂത്ത് പാര്‍ലമെന്റ് സംസ്ഥാനതല മത്സരഫലം

സംസ്ഥാന പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഹൈസ്‌കൂള്‍ഹയര്‍ സെക്കന്‍ഡറി തലത്തില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റ് മത്സരഫലം പ്രഖ്യാപിച്ചു. പതിനാല് ജില്ലകളിലെ 138 സ്‌കൂളുകള്‍ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തു. ഓരോ ജില്ലയില്‍ നിന്നും രണ്ട് സ്‌കൂളുകളെ സംസ്ഥാനതല മത്സരത്തിന് തെരഞ്ഞെടുത്തു. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതനേടിയ 28 സ്‌കൂളുകളില്‍ ജി.എച്ച്.എസ്.എസ് നടുവന്നൂര്‍, കോഴിക്കോട്, ജി.എച്ച്.എസ്.എസ്. പൂക്കോട്ടൂര്‍, മലപ്പുറം, ഗവ. ബോയ്‌സ് എച്ച്.എസ്.എസ് അടൂര്‍, പത്തനംതിട്ട, ജി.എച്ച്.എസ്.എസ് പ്രപ്പോയില്‍, കണ്ണൂര്‍, കരിമ്പില്‍ എച്ച്.എസ്.എസ് കുമ്പലപ്പള്ളി, കാസര്‍ഗോഡ് എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നുമുതല്‍ അഞ്ച് വരെ സ്ഥാനങ്ങള്‍ നേടി. 


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.