2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍

താനൂര്‍: അഞ്ചുടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ഏനീന്റെപുരയ്ക്കല്‍ അഫ്‌സല്‍ (24), ചേക്കുമരക്കാരകത്ത് ശര്‍ഷീദ് (21) എന്നിവര്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് അറസ്റ്റിലായത്. ഇതോടെ ഇസ്ഹാഖ് വധക്കേസിലെ ഒന്‍പതുപേരും അറസ്റ്റിലായി.
നേരത്തെ പിടികൂടിയവരെ ചോദ്യം ചെയ്തതില്‍ അക്രമിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഒന്‍പത് പ്രതികളാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞിരുന്നു. ഒക്ടോബര്‍ 24 വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.