2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

യു.പി.എ സ്ത്രീ സംരക്ഷണവും വനിതാ സംവരണവും ഉറപ്പാക്കും: ഉമ്മന്‍ചാണ്ടി

കല്‍പ്പറ്റ: യു.പി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീ സുരക്ഷയും വനിതാ സംവരണവും ഉറപ്പാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വനിതാ വിങിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിജയത്തിന് വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ വനിതാ യു.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ ചിന്നമ്മ ജോസ് അധ്യക്ഷയായി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മാരായ ഷെമീന ഷെഫീഖ്, ചമന്‍ ഫര്‍സാന, അഡ്വ. ഫാത്തിമ റോഷ്‌ന, മുന്‍ മന്ത്രി ഡോ. എം.കെ മുനീര്‍, വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തിരാജന്‍, റഷീന അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ ബഷീറ അബൂബക്കര്‍, എ.ഐ.സി.സി അംഗം കെ.സി റോസക്കുട്ടി, കെ.പി.സി.സി നിരീക്ഷക ലാലി വിന്‍സന്റ് സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.