
സ്ത്രീകള്‍ക്കും അപേക്ഷിക്കാം
കേന്ദ്ര സായുധ സേനകളില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് (ഗ്രൂപ്പ് എ) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 398 ഒഴിവുകളിലേക്കാണ് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
2018 ഓഗസ്റ്റ് ഒന്നിന് 20നും 25നും മധ്യേ പ്രായമുള്ളവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കു മൂന്നും വര്‍ഷത്തെ ഇളവ് അനുവദിക്കും. ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളെയും പരിഗണിക്കും. എന്‍.സി.സി, ബി.സി സര്‍ട്ടിഫിക്കറ്റ് അഭിലഷണീയമാണ്.
എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന, ഇന്റര്‍വ്യൂ എന്നിവ വഴിയാണ് തെരഞ്ഞെടുപ്പ്. ശാരീരികക്ഷമതാ പരിശോധന സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്തമാണ്.