2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യു.പി ആറാംഘട്ടം 57.03 ശതമാനം പോളിങ്

 

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഇന്നലെ നടന്ന ആറാം ഘട്ട തെരഞ്ഞെടുപ്പില്‍ 57.03 ശതമാനം പോളിങ്. 49 സീറ്റുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. പൊതുവെ സമാധാനപരമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് യു.പി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ 1,72,86,327 വോട്ടര്‍മാരാണ് 63 വനിതകള്‍ ഉള്‍പ്പെടെ 635 സ്ഥാനാര്‍ഥികളുടെ വിധി നിര്‍ണയിച്ചത്. മൊത്തം വോട്ടര്‍മാരില്‍ 94.60 ലക്ഷം പുരുഷന്മാരും 77.84 ലക്ഷം സ്ത്രീകളുമായിരുന്നു.
മുലായം സിങ് യാദവിന്റെ ലോക്‌സഭാ മണ്ഡലം, ബി.ജെ.പി നേതാവ് യോഗി ആദിത്യനാഥിന്റെ ലോക്‌സഭാ മണ്ഡലം, തടവില്‍ കഴിയുന്ന എസ്.പി നേതാവും നിലവിലെ എം.എല്‍.എയുമായ മുക്താര്‍ അന്‍സാരിയുടെ മൗ മണ്ഡലമെല്ലാം ഇന്നലെ ജനവിധി തേടി.2012ലെ തെരഞ്ഞെടുപ്പില്‍ ഈ 49 സീറ്റുകളില്‍ 55.04 ശതമാനമായിരുന്നു പോളിങ്. ഒന്നാം ഘട്ടത്തില്‍ 64.22 ശതമാനവും രണ്ടാം ഘട്ടത്തില്‍ 65.16 ശതമാനവുമായിരുന്നു പോളിങ്. മൂന്നാം ഘട്ടത്തില്‍ 61.16, നാലാം ഘട്ടത്തില്‍ 60.37, അഞ്ചാം ഘട്ടത്തില്‍ 57.37 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News