2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

യു.പിയില്‍ പെട്രോ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; ആറ് മരണം

 

ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പെട്രോ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. ഒരു തൊഴിലാളിയെ കാണാതായിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
മോഹിത് പെട്രോ കെമിക്കല്‍ ഫാക്ടറിയുടെ ബോയിലര്‍ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സ്‌ഫോടനം. തൊഴിലാളികളായ ബാല്‍ ഗോവിന്ദ്, രവി, ലോകേന്ദ്ര, കമലാവീര്‍, വിക്രാന്ത്, ചേത്രം എന്നിവരാണ് മരിച്ചതെന്ന് പൊലിസ് അറിയിച്ചു. രണ്ട് തൊഴിലാളികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തിനിടയില്‍ ഒരാളെ കാണാതായതായും പൊലിസ് സൂപ്രണ്ട് ഉമേഷ്‌കുമാര്‍ സിങ് പറഞ്ഞു.
ഏതാനും ദിവസങ്ങളായി ഫാക്ടറിയുടെ ബോയിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ഇതിനിടയിലാണ് സ്‌ഫോടനം ഉണ്ടായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.