2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

യു.പിയില്‍ പട്ടിണിമൂലം മാതാവും രണ്ട് മക്കളും മരിച്ചു

ലഖ്‌നൗ: യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഉത്തര്‍പ്രദേശില്‍ പട്ടിണി മരണം. യുവതിയും രണ്ട് കുട്ടികളുമാണ് പട്ടിണി കിടന്ന് മരിച്ചത്.
സംഗീത(30), അവരുടെ എട്ടുവയസുകാരനായ മകന്‍ സൂരജ്, രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. എന്നാല്‍, ഭക്ഷ്യ വിഷബാധയെതുടര്‍ന്ന് വയറിളക്കം പിടിപെട്ടാണ് ഇവര്‍ മരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോഷകാഹാര മാസാചരണം നടത്തുന്നതിനിടയിലാണ് പട്ടിണി മരണം.
യുവതിയുടെ കുടുംബം ജീവിച്ചിരുന്നത് ഏറ്റവും ദരിദ്രാവസ്ഥയിലായിരുന്നു. അഞ്ചു ദിവസം മുന്‍പാണ് യുവതിയുടെ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്. പട്ടിണികാരണം അവശനിലയിലായ കുഞ്ഞിനെ പരിശോധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തി.
പിന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞ് ചികിത്സക്കിടയില്‍ മരിക്കുകയായിരുന്നുവെന്നാണ് കുശിനഗര്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പറയുന്നത്.
കഴിഞ്ഞ ദിവസമാണ് യുവതിയും മകനും മരിച്ചത്. ഇരുവരും ഛര്‍ദ്ദിച്ചതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഗീതയുടെ ഭര്‍ത്താവ് വീരേന്ദ്ര കൂലിപ്പണിക്കാരനാണ്. റേഷന്‍ കാര്‍ഡുണ്ടെങ്കിലും ഭക്ഷ്യധാന്യങ്ങളൊന്നും കിട്ടിയിരുന്നില്ലെന്നും പലദിവസങ്ങളിലും പട്ടിണിയായിരുന്നെന്ന ും വീരേന്ദ്ര പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.