2019 December 10 Tuesday
ജി സി സി ഉച്ചകോടി ഇന്ന് റിയാദിൽ: ഖത്തർ അമീർ പങ്കെടുക്കുമോയെന്നു ഉറ്റു നോക്കി അറബ് ലോകം

യു.പിയില്‍ നോട്ടുകള്‍ കത്തിച്ച നിലയില്‍

ലക്‌നോ:ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയില്‍ 500, 1000 രൂപയുടെ കെട്ടുകള്‍ കത്തിച്ച നിലയില്‍ കണ്ടെത്തി. ഒരു ചാക്കിലായി കൊണ്ടുവന്ന നോട്ടുകളാണ് കത്തിച്ചതെന്ന് പൊലിസ് അറിയിച്ചു. ഈ പണം വ്യാജ കറന്‍സികളാണോയെന്ന് പരിശോധിക്കാനായി അവശിഷ്ടങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
ബറേയ്‌ലിയില്‍ ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് ചാക്കിലാക്കി ഇവ സി.ബി ഗഞ്ച് റോഡരികില്‍ കൊണ്ടിട്ട് കത്തിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. കീറിയ ചില നോട്ടുകളും ഇവിടെ നിന്ന് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് റിസര്‍വ് ബാങ്കിനെ വിവരമറിയിച്ചിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News