2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

യു.പിയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച; 11 പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സബോര്‍ഡിനേറ്റ് സര്‍വിസ് സെലക്ഷന്‍ കമ്മിഷന്‍ (യു. പി . എസ്. എസ്. സി) പരീക്ഷ മാറ്റിവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
മീററ്റില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന വിവരം ലഭിച്ചതിനു പിന്നാലെ യു.പി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ അന്വേഷണത്തില്‍ ഇതിന്റെ സൂത്രധാരന്‍ ഒരു പ്രൈമറി സ്‌കൂള്‍ ടീച്ചറാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ 364 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ചോദ്യപേപ്പര്‍ ചോര്‍ചയെ തുടര്‍ന്ന് പരീക്ഷ പിന്നീട് നടത്തുമെന്ന് യു.പി.എസ്.എസ്.സി അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിയതില്‍ പങ്കുണ്ടെന്ന് കണ്ടെത്തി. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സച്ചിന്‍ ചൗധരിയുടെ നേതൃത്വത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഒരാളില്‍ നിന്ന് ഏഴ് ലക്ഷം രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നതെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റിലായ അധ്യാപകനില്‍ നിന്ന് ചോദ്യപേപ്പറുകള്‍, വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ തുടങ്ങിയവ കണ്ടെടുത്തി. പരീക്ഷ തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. അറസ്റ്റിലായവരില്‍ നിന്ന് 15 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും കണ്ടെത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.