2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

യു.പിയില്‍ കനത്ത മഴയും ഇടിമിന്നലും; 16 മരണം

ലഖ്‌നൗ: കനത്തമഴയെതുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഉത്തര്‍പ്രദേശില്‍ 16 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് ഉത്തര്‍പ്രദേശിലെങ്ങും.
ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത് ഷാജഹാന്‍പൂരിലാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവിടെ ഇടിമിന്നലില്‍ ആറുപേരാണ് മരിച്ചത്. ഏഴുപേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൂതാര്‍പൂരില്‍ മൂന്നുപേരും ഔരിയ്യ, അമേത്തി എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും മരിച്ചതായി യു.പി ദുരിതാശ്വാസ വിഭാഗം കമ്മിഷണര്‍ അറിയിച്ചു. ലക്ഷ്മിപൂരിലും റായ്ബറേലിയിലും ഉനാവോയിലും ഓരോരുത്തര്‍ വീതം മരിച്ചിട്ടുണ്ട്.ഇടിമിന്നലില്‍ 18 കന്നുകാലികള്‍ ചത്തിട്ടുണ്ട്. 461 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ധനസഹായമായി നാല് ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.