2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.പിക്ക് തീവ്രമുഖം

യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും    

ലഖ്‌നൗ: തീവ്ര വര്‍ഗീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. ഇന്നലെ വൈകീട്ട് നാലിന്  ലഖ്‌നൗവില്‍ ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗമാണ് ആദിത്യനാഥിനെ നേതാവായി തെരഞ്ഞെടുത്തത്.
കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, മുതിര്‍ന്ന നേതാവ് ഭൂപേന്ദ്ര യാദവ്, ബി.ജെ.പി ഉപാധ്യക്ഷന്‍ ഓംമാഥൂര്‍ എന്നിവര്‍ യോഗത്തില്‍ നിരീക്ഷകരായെത്തിയിരുന്നു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട് നടക്കും. സുരേഷ് ഖന്നയാണ് ആദിത്യനാഥിന്റെ പേര് നിര്‍ദേശിച്ചത്. വെങ്കയ്യ നായിഡു പിന്താങ്ങി. പാര്‍ട്ടിയില്‍ മുഖ്യമന്ത്രി സ്ഥാനം മോഹിച്ചവര്‍ ഉയര്‍ത്താന്‍ സാധ്യതയുള്ള കലാപം മുന്നില്‍ക്കണ്ട് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേശവ് പ്രസാദ് മൗര്യ, ലഖ്
നൗ മേയര്‍ ദിനേശ് വര്‍മ എന്നിവരായിരിക്കും ഉപമുഖ്യമന്ത്രിമാര്‍.
അത്യന്തം നാടകീയമായാണ് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി മനോഹര്‍ സിന്‍ഹ എന്നിവരെ അട്ടിമറിച്ച് ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാകാതെ ബി.ജെ.പി കടുത്ത പ്രതിസന്ധിയിലായിരുന്നു. കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ പിന്തിരിപ്പിച്ച്, ആദിത്യനാഥിനെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിയതിനുപിന്നില്‍ മോദിയാണെന്നാണ് വിവരം.
ഗൊരഖ് നാഥ് മഠാധിപതികൂടിയായ ആദിത്യനാഥ് നിലവില്‍ ഗൊരഖ്പൂര്‍ എം.പിയാണ്. എം.പി സ്ഥാനം രാജിവച്ച് ആറുമാസത്തിനുള്ളില്‍ ഏതെങ്കിലും നിയമസഭാ മണ്ഡലത്തില്‍ ജനവിധി തേടണം.ബി.ജെ.പിയുമായി നിരന്തരം കലഹിക്കുന്ന ആദിത്യനാഥ് 2007ലും ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും സീറ്റിനായി കലാപമുയര്‍ത്തിയിരുന്നു.
അതിനിടെ, കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ നിരവധിപേര്‍ തെരുവിലിറങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയും മൗര്യയുടെ അനുയായികള്‍ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.