2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച 26ന് കൊച്ചിയില്‍

 

കൊച്ചി: യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച 26ന് കൊച്ചിയില്‍ നടക്കുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അറിയിച്ചു. നേരത്തെ ചര്‍ച്ച തീരുമാനിച്ചിരുന്നെങ്കിലും കാസര്‍കോട് നടന്ന ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ആശങ്കയില്ല. പരാതികള്‍ക്ക് ഇടനല്‍കാതെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണ്. നിലവില്‍ പാര്‍ട്ടിക്കുള്ളിലോ മുന്നണിയിലോ തര്‍ക്കങ്ങളില്ലെന്നും ബെന്നി ബെഹനാന്‍ അറിയിച്ചു.

കെ.എം മാണിയുമായും പി.ജെ ജോസഫുമായും പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികതയില്ല. മുന്നണിയില്‍ സ്ഥിതി സൗഹാര്‍ദപരമാണ്. അതിനാല്‍ നേതാക്കള്‍ക്ക് ആര്‍ക്കും ആരുമായും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച നടത്താമെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ചാലക്കുടിയില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി തീരുമാനിച്ചാല്‍ അനുസരിക്കുമെന്നുമായിരുന്നു മറുപടി. ഒരിക്കല്‍ പോലും സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. എന്നിട്ടും മത്സരിക്കാന്‍ അവസരങ്ങള്‍ ലഭിച്ചു. ഇക്കുറി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.