2019 June 17 Monday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: കേരളത്തില്‍ യു.ഡി.എഫ് 77 മുതല്‍ 82 സീറ്റുകള്‍ വരെ നേടി അധികാരത്തിലെത്തുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഏകോപന സമിതി വിലയിരുത്തല്‍. കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച വിലയിരുത്തലുണ്ടായത്.
പ്രചാരണ രംഗത്ത് എല്‍.ഡി.എഫിനെ അപേക്ഷിച്ച് യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെന്ന് യോഗം വിലയിരുത്തിയതായി ഏകോപന സമിതി കണ്‍വീനര്‍ പുനലൂര്‍ മധു അറിയിച്ചു.
സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവും പ്രചരണ രംഗത്ത് വലിയ ചലനമുണ്ടാക്കി. എല്‍.ഡി.എഫിന്റെ ചില കുത്തക മണ്ഡലങ്ങളില്‍ അപ്രതീക്ഷിത വിജയത്തിന് സാധ്യതയുണ്ടെന്നും സമിതി വിലയിരുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.