2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

യു.ഡി.എഫിനെ കേരള ജനത തൂത്തെറിയും: സുഭാഷിണി അലി

വടക്കാഞ്ചേരി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാരിനെ കേരള ജനത തൂത്തെറിയുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞു. അഴിമതിയും, സ്വജന പക്ഷപാതവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത നാടായി കേരളം മാറിയതായും സുഭാഷിണി അലി കുറ്റപ്പെടുത്തി. ഇടത് മുന്നണി അധികാരത്തിലെത്തിയാല്‍ കേരളത്തെ സമ്പൂര്‍ണ്ണമായി മാറ്റിയെടുക്കും. ക്ഷേമ പെന്‍ഷനുകളെല്ലാം വീടുകളിലെത്തിച്ച് നല്‍കുന്നതിന് നടപടി കൈകൊള്ളുമെന്നും സുഭാഷിണി അലി കൂട്ടി ചേര്‍ത്തു. ഇടത് മുന്നണി തെക്കുംകര പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു സുഭാഷിണി അലി. ഇ.എന്‍ ശശി അധ്യക്ഷയായി. എം.ആര്‍ സോമനാരായണന്‍, ഇ.കെ ബാബു, നടി കെ.പി.എ.സി ലളിത, എം.വി അരവിന്ദാക്ഷന്‍, വി.സി ജോസഫ്, അഡ്വ: കുരിയാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.