2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.ജി.സി നെറ്റ്/ജെ.ആര്‍.എഫ് പരിശീലനം

യു.ജി.സി നടത്തുന്ന നെറ്റ്/ജെ.ആര്‍.എഫ് പരീക്ഷകള്‍ക്കു മഹാത്മാ ഗാന്ധി സര്‍വകലാശാല എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു.

യു.ജി.സി ധനസഹായത്തോടെ ശനി, ഞായര്‍, അവധി ദിവസങ്ങളില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ പട്ടികജാതിപട്ടികവര്‍ഗമൈനോറിറ്റി (ക്രിസ്ത്യന്‍, മുസ്‌ലിം, സിഖ്, ബുദ്ധ, ജൈന)ഒ.ബി.സി (നോണ്‍ ക്രിമിലെയര്‍)ഓപ്പണ്‍ (ബി.പി.എല്‍) വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജനറല്‍ പേപ്പറിന് എല്ലാ ആര്‍ട്‌സ് വിഷയങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്.

ഇംഗ്ലീഷ്, കൊമേഴ്‌സ് എന്നീ വിഷയങ്ങള്‍ക്ക് സബ്ജക്റ്റ് പേപ്പറിനും ക്ലാസുകള്‍ നല്‍കുന്നു.

താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04812731025.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.