2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

യു.എ.ഇയില്‍ 1000 വര്‍ഷം പഴക്കമുള്ള മസ്ജിദ് കണ്ടെത്തി

റിയാദ്: യു.എ.ഇയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ ആയിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇസ്‌ലാമിലെ സുവര്‍ണ കാലമെന്നറിയപ്പെടുന്ന അബ്ബാസിയ കാലഘട്ടത്തിലേതാണ് പള്ളിയെന്നാണ് അനുമാനം.
അബൂദബി ആസ്ഥാനമായുള്ള ആര്‍ക്കിയോളജി വകുപ്പാണ് അല്‍ഐന്‍ പട്ടണത്തില്‍നിന്ന് ഇത് കണ്ടെത്തിയത്. ഇതോടൊപ്പം ഇതേ കാലയളവിലേതെന്നു കരുതുന്ന മറ്റു മൂന്ന് കെട്ടിടങ്ങളും ജലസേചന പദ്ധതികള്‍ക്കായുള്ള വെള്ളച്ചാലുകളും കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ പള്ളിയുടെയും മറ്റു കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടു.
അല്‍ഐന്‍ പുരാവസ്തു ഗവേഷണ മേഖലയിലെ പുതിയ കണ്ടെത്തലുകള്‍, മേഖല അതി സമ്പന്നവും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ ജനവാസമുണ്ടായിരുന്ന രാജ്യമായിരുന്നുവെന്നതിനുള്ള തെളിവാണെന്നും അബൂദബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് പറഞ്ഞു.
അബ്ബാസിയ കാലഘട്ടത്തില്‍ തന്നെ അല്‍ ഐനില്‍ ഇസ്‌ലാം അതി വ്യാപകമായി പ്രചരിച്ചിരുന്നുവെന്ന് ഇതില്‍ നിന്ന് ഊഹിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.