2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

യു. എ.ഇയില്‍ നഴ്‌സ് നിയമനം

 

സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന യു.എ.ഇയിലെ പ്രമുഖ ഇന്‍ഡസ്ട്രിയല്‍ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സിന്റെ (പുരുഷന്‍) ഒഴിവിലേക്ക് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ളവരെ നിയമിക്കുന്നതിന് കൊച്ചിയില്‍ ഇന്റര്‍വ്യൂ നടക്കും. ഒഅഅഉഉഛഒ പാസായവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഴരര@ീറലുര.ശി എന്ന് ഇമെയിലിലേക്ക് 30 നകം അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ീറലുര.സലൃമഹമ.ഴീ്.ശി സന്ദര്‍ശിക്കുക. ഫോണ്‍: 0471 2329440

ഡെന്റിസ്ട്രിയില്‍ ആജീവനാന്ത
സേവന പുരസ്‌കാരം
കേരള ഡെന്റല്‍ കൗണ്‍സില്‍ ലോക ഡെന്റിസ്റ്റ് ദിനമായ ഡിസംബര്‍ 24ന് 60 വയസിനുമുകളില്‍ പ്രായമുള്ള ഒരു ഡെന്റിസ്റ്റിന് ദന്താരോഗ്യമേഖലയിലും ശാസ്ത്ര വിദ്യാഭ്യാസ മേഖലകളിലും സാമൂഹികസാംസ്‌കാരിക രംഗങ്ങളിലും നല്‍കിയ സേവനങ്ങള്‍ മുന്‍നിര്‍ത്തി ഡെന്റിസ്ട്രിയിലെ ആജീവനാന്ത സേവനവുമായി ബന്ധപ്പെട്ട് പുരസ്‌കാരം നല്‍കും. ഡെന്റല്‍ കൗണ്‍സിലില്‍ നിലവില്‍ അംഗമല്ലാത്തതും കേരളത്തില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ളതും കൗണ്‍സിലിന്റെ അച്ചടക്ക നടപടിയുടെ ഭാഗമായോ കുറ്റകൃത്യങ്ങള്‍ക്ക് കോടതി മുഖേനയോ ശിക്ഷിക്കപ്പെട്ടിട്ടില്ലാത്ത 60 വയസിനുമുകളിലുള്ളവര്‍ക്ക് നേരിട്ടോ സംഘടനകളോ മറ്റു വ്യക്തികളോ വഴിയോ അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ാലറശരമഹരീൗിരശഹ.സലൃമഹമ.ഴീ്.ശി

ഐ.ടി മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ട
വനിതകള്‍ക്ക് ഐസിഫോസ് പരിശീലനം
തിരുവനന്തപുരം: ഐ.ടി മേഖലയില്‍ പല കാരണങ്ങളാല്‍ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന വനിതകളുടെ തൊഴില്‍ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ (ഐസിഫോസ്) മൊബൈല്‍ അപ്ലിക്കേഷന്‍ വികസനത്തില്‍ പരിശീലനം നല്‍കുന്നു.
ഐസിഫോസ് നടപ്പാക്കുന്ന ‘ബാക് ടു വര്‍ക്ക്’ പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്വതന്ത്ര സോഫ്റ്റ് വെയര്‍ മേഖലകളില്‍ നടത്തുന്ന തീവ്ര പരിശീലനത്തിന്റെ രണ്ടാംഘട്ടമാണിത്. നവംബര്‍ 18 മുതല്‍ കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലെ ഐസിഫോസ് ആസ്ഥാനത്താണ് പരിശീലനം. നവംബര്‍ 11 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷന് വേേു:െരളീ.ൈശില്‌ലിമേരസീേംീൃസളീൃംീാലി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 7356610110 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാം.

എസ്.എസ്.എല്‍.സി, പ്ലസ്ടു
പരീക്ഷകള്‍ മാര്‍ച്ച് 10നു തുടങ്ങും
തിരുവനന്തപുരം: രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 9 മുതല്‍ 20 വരെ നടത്താന്‍ ഇന്നലെ ചേര്‍ന്ന ക്യൂ.ഐ.പി യോഗം തീരുമാനിച്ചു. ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളിലെ പരീക്ഷ രാവിലെയും ആറു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഉച്ചയ്ക്കു ശേഷവും നടക്കും. 10,11,12 ക്ലാസുകളിലെ പരീക്ഷ രാവിലെ ഒരുമിച്ച് നടത്താാനും തീരുമാനിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ച് മാര്‍ച്ച് 10 മുതല്‍ 26 വരെയും എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 12 മുതല്‍ 18 വരെയും എസ്.എസ്.എല്‍.സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 31 മുന്‍പ് നടത്താനും ഫെബ്രുവരി 5 മുതല്‍ മാര്‍ച്ച് 5 വരെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താനും യോഗം തീരുമാനിച്ചു.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് മൂന്ന് വരെ എസ്.എസ്.എല്‍.സി, ഐ.ടി പരീക്ഷകള്‍ നടക്കും. വി.എച്ച്.എസ്.സി പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 27 വരെയാണ് നടക്കുക. എസ്.എസ്.എല്‍.സി, എച്ച്.എസ്.എസ് പരീക്ഷകള്‍ ഒരുമിച്ചു നടത്തുമെങ്കിലും ചീഫ്, ഡെപ്യൂട്ടി ചീഫ് നിലവിലുള്ള രീതി തുടരും. എസ്.എസ്.എല്‍.സി, എച്ച്.എസ്.എസ് പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ വിദ്യാലയങ്ങളില്‍ തന്നെ സൂക്ഷിക്കും. ഉത്തരക്കടലാസുകള്‍ അന്നേദിവസം തന്നെ അയക്കണം. എസ്.എസ്.എല്‍.സി, എച്ച്.എസ്.എസ് പരീക്ഷകളുടെ ചോദ്യപേപ്പറുകള്‍ സൂക്ഷിക്കുന്ന അലമാരി ഡബിള്‍ ലോക്കിങ് സംവിധാനത്തിലായിരിക്കണം. സി.സി.ടി.വി ക്യാമറകള്‍ സജ്ജീകരിക്കണം. പി.ഡി ഫണ്ട് അക്കൗണ്ടില്‍നിന്ന് ഇതിനുള്ള തുക വിനിയോഗിക്കാം. കൂടാതെ പൊലിസ് സംരക്ഷണവും ഉറപ്പു വരുത്തണം.
ഡി.ജി.ഇ ജീവന്‍ ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംഘടനാ നേതാക്കളായ കെ. സി. ഹരികൃഷ്ണന്‍, വി. കെ. അജിത്കുമാര്‍ ,എന്‍. ശ്രീകുമാര്‍ ,എ. കെ സൈനുദ്ദീന്‍,എം.തമീമുദ്ദീന്‍,റ്റി.വി വിജയന്‍,ജയിംസ് കുര്യന്‍,അനൂപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.