2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപിനെതിരേ ആഞ്ഞടിച്ച് ഒബാമ

  • ഹിലരി ക്ലിന്റനേക്കാള്‍ യോഗ്യനായി ആരുമില്ല

ഫിലാഡെല്‍ഫിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരേ ആഞ്ഞടിച്ചും ഹിലരിയെ പിന്തുണച്ചും പ്രസിഡന്റ് ബറാക് ഒബാമ. യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരിയേക്കാള്‍ യോഗ്യനായി ആരും തന്നെയില്ലെന്നാണ് ഫിലാഡല്‍ഫിയയിലെ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ സംസാരിക്കവെ ഒബാമ പറഞ്ഞത്. ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ചുകൊണ്ടാണ് ഒബാമ തന്റെ പ്രസംഗം ആരംഭിച്ചത്. അദ്ദേഹത്തിന് നിങ്ങള്‍ വോട്ട് ചെയ്യരുതെന്നും യു.എസ് സൈന്യത്തെ വലിയ അപകടം എന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്നും ഒബാമ പറഞ്ഞു.

ലോകത്തെ ഏറ്റവും ശക്തമായി പൊരുതുന്ന സൈന്യമാണ് നമ്മുടേതെന്ന് അദ്ദേഹത്തിനറിയില്ല. വസ്തുതകള്‍ അറിയാത്തയാളാണ് ട്രംപെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷയില്‍ ട്രംപ് ഉത്കണ്ഠ രേഖപ്പെടുത്തുന്നത് അദ്ദേഹത്തിന് രാജ്യത്തെ ശരിയായി നിര്‍വചിക്കാനറിയാത്തതുകൊണ്ടാണെന്നും രാജ്യത്തെ ജനങ്ങളുടെ പിന്തുണ ഹിലരിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നത്. അമേരിക്കയുടെ ഭാവിയില്‍ തനിക്ക് പൂര്‍ണമായ ശുഭാപ്തി വിശ്വാസമുണ്ടെന്നും ഒബാമ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.