2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

യു.എസ് കോണ്‍ഗ്രസിലെ പ്രഥമ മുസ്‌ലിം വനിതയായി റാഷിദ

 

വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന പ്രഥമ മുസ്‌ലിം വനിതയെന്ന ബഹുമതി നേടി ഫലസ്തീനിയന്‍-അമേരിക്കക്കാരി. 42കാരിയായ റാഷിദ തലീബ് ആണ് ഡെട്രോയിറ്റില്‍നിന്ന് യു.എസ് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ചരിത്രം കുറിച്ചിരിക്കുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സുരക്ഷിത സീറ്റായ ഇവിടെ റിപബ്ലിക്കന്‍ പാര്‍ട്ടി അടക്കം ആരും സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നതാണ് റാഷിദക്കു തുണയായത്. നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം റാഷിദ ജനപ്രതിനിധി സഭയിലെത്തും.അമേരിക്കയിലേക്കു കുടിയേറിയ ഫലസ്തീന്‍ ദമ്പതികളുടെ മകളായി പിറന്ന റാഷിദ മുന്‍പ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം തടസപ്പെടുത്തിയെന്ന പേരില്‍ ജയിലിലകപ്പെട്ടും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫലസ്തീനിയന്‍-അമേരിക്കന്‍ കൂടിയാണ് അവര്‍. 2006ല്‍ മിനസ്സോട്ടയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട കീത്ത് എലിസണ്‍ ആണ് യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ മുസ്‌ലിം ജനപ്രതിനിധി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.