2018 September 18 Tuesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

യു.എസ് ഓപ്പണ്‍: ഫെഡറര്‍, ദ്യോകോവിച്ച് പ്രീ ക്വാര്‍ട്ടറില്‍; കെര്‍ബറിന് തോല്‍വി

ന്യൂയോര്‍ക്ക് സിറ്റി: യു.എസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വമ്പന്മാരെല്ലാം കുതിപ്പ് തുടരുന്നു. പുരുഷ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍, മരിന്‍ സിലിച്ച്, നൊവാക് ദ്യോകോവിച്ച്, കെയ് നിഷികോരി, ജോവോ സൂസ, കോഹിസ്‌ക്രൈബര്‍ എന്നിവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. വനിതാ സിംഗിള്‍സില്‍ ഷറപ്പോവ, നവോമി ഒസാക്ക, അരീന സബലെന്‍ക എന്നിവരും പ്രീ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ നിക് ക്രിഗിയോസിനെയാണ് രണ്ടാം സീഡ് കൂടിയായ ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍; 6-4, 6-1, 7-5. പ്രീക്വാര്‍ട്ടറില്‍ ആസ്‌ത്രേലിയയുടെ ജോണ്‍ മില്‍മാനാണ് ഫെഡററിന്റെ എതിരാളി. പുരുഷന്‍മാരുടെ മറ്റു മത്സരങ്ങളില്‍ നൊവാക് ദ്യോകോവിച്ച് 6-2, 6-3, 6-3ന് റിച്ചാര്‍ഡ് ഗാസ്‌ക്വറ്റിനെയും മരിന്‍ സിലിച്ച് 4-6, 3-6, 6-3, 6-4, 7-5ന് അലെക്‌സ് ഡി മിനോറിനെയും ജോണ്‍ മില്‍മാന്‍ 6-4, 4-6, 6-1, 6-3ന് മിക്കായില്‍ കുകുഷ്‌കിനെയും കെയ് നിഷിങ്കോരി 6-4, 6-4, 5-7, 6-1ന് ഡിയഗോ സ്‌ക്വാര്‍ട്‌സ്മാനെയും തോല്‍പ്പിച്ചപ്പോള്‍ നാലാം സീഡായ ജര്‍മനിയുടെ അലെക്‌സാണ്ടര്‍ സെറേവിനെ 7-6, 4-6, 1-6, 3-6ന് നാട്ടുകാരനായ ഫിലിപ്പ് കോഹിസ്‌ക്രൈബര്‍ അട്ടിമറിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.