2018 November 21 Wednesday
വിഡ്ഢികള്‍ പാതിനിറഞ്ഞ പാത്രം പോലെ എപ്പോഴും ഒച്ചയിടുന്നു. ബുദ്ധിമാന്‍മാര്‍ തടാകംപോലെ ശാന്തരാകുന്നു

യു.എസ് ഓപണ്‍: ഷറപ്പോവയും ഫെഡററും പുറത്ത്

വാഷിങ്ടണ്‍: യു. എസ് ഓപണില്‍ നിന്ന് റോജര്‍ ഫെഡററും മരിയ ഷറപ്പോവയും പുറത്തായി. പുരുഷ വിഭാഗത്തില്‍ ആസ്‌ത്രേലിയന്‍ താരം ജോണ്‍ മില്‍മാനോട് പരാജയപ്പെട്ടാണ് സ്വിസ് താരവും ലോക രണ്ടാം നമ്പര്‍ താരവുമായ റോജര്‍ ഫെഡറര്‍ പുറത്തായത്. 3-6, 7-5, 7(9)-6(7), 7(7)-6(3) എന്ന സ്‌കോറിനായിരുന്നു ഫെഡറര്‍ പരാജയപ്പെട്ടത്.
ആദ്യ സെറ്റ് ഫെഡറര്‍ ജയിച്ചെങ്കിലും രണ്ടാം സെറ്റില്‍ ഫെഡറര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ഫെഡററെ തോല്‍പ്പിച്ച ആസ്‌ത്രേലിയന്‍ താരം മില്‍മാന്‍ സെമിയില്‍ പ്രവേശിച്ചു. മറ്റൊരു ക്വാര്‍ട്ടറില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ച് ജയിച്ച് സെമി ഫൈനലില്‍ പ്രവേശിച്ചു. ബെല്‍ജിയം താരം ഡേവിഡ് ഗോഫിനെ തോല്‍പ്പിച്ചാണ് സിലിച്ച് സെമിയില്‍ പ്രവേശിച്ചത്. 7(80-6(60), 6-2, 6-4 എന്ന സ്‌കോറിനായിരുന്നു സിലിച്ചിന്റെ ജയം. സെമിയില്‍ ആസ്‌ത്രേലിയന്‍ താരം മില്‍മാനും സിലിച്ചും തമ്മില്‍ ഏറ്റുമുട്ടും.
മറ്റൊരു ക്വാര്‍ട്ടറില്‍ അര്‍ജന്റീനന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെട്രോയും ജോണ്‍ ഇസ്‌നറും തമ്മിലാണ് മത്സരം. വനിതകളുടെ മത്സരത്തില്‍ സ്പാനിഷ് താരം സുവാരസ് നവരയോട് തോറ്റാണ് റഷ്യന്‍ താരം മരിയ ഷറപ്പോവ പുറത്തായത്. 6-4. 6-3 എന്ന സ്‌കോറിനായിരുന്നു ഷറപ്പോവയുടെ തോല്‍വി. മറ്റൊരു ക്വാര്‍ട്ടറില്‍ മര്‍കേട്ട വോണ്ടര്‍സോവ സ്വീഡന്‍ താരം ലാസിയ സുറങ്കയോട് പരാജയപ്പെട്ട് പുറത്തായി. 7(7)-6(3), 5-7, 2-6 എന്ന സ്‌കോറിനായിരുന്നു സുറങ്കോയുടെ ജയം. ആദ്യ സെമി ഫൈനലില്‍ നവറോയും സുറങ്കോയും തമ്മില്‍ ഏറ്റുമുട്ടും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News