2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

യു.എസ് ഉപരോധം; എണ്ണ വാങ്ങാന്‍ പുതിയ രാജ്യങ്ങളെന്ന് ഇറാന്‍

 

തെഹ്‌റാന്‍: അമേരിക്കയുടെ ഉപരോധം തങ്ങളുടെ ഇന്ധന വിപണിയെ ബാധിച്ചിട്ടില്ലെന്ന് ഇറാന്‍. ഇറാനിലെ മുതിര്‍ന്ന ഊര്‍ജ വകുപ്പ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നതു നിര്‍ത്താന്‍ അമേരിക്ക ഇളവുനല്‍കിയ രാജ്യങ്ങള്‍ ഉപരോധം അനുസരിക്കുന്നുണ്ട്. എന്നാല്‍, ഇവര്‍ക്കു പകരം പുതിയ രാജ്യങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങള്‍ക്കാണ് അമേരിക്ക ഇളവ് അനുവദിച്ചത്.
ഈ രാജ്യങ്ങള്‍ തങ്ങളില്‍നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ തയാറായിട്ടില്ലെന്ന് ഇറാനിലെ ഇന്ധന സഹമന്ത്രി അമീര്‍ ഹുസൈന്‍ സമാനീന പറഞ്ഞു. എന്നാല്‍, ഇതിനുശേഷം ഇറാനില്‍നിന്ന് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ രാജ്യങ്ങളുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി തയാറായിട്ടില്ല. ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിക്കുന്ന തരത്തില്‍ ഇറാന്റെ എണ്ണ കയറ്റുമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തുര്‍ക്കി, ഇറ്റലി, ഗ്രീസ്, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ക്കും യു.എസ് ഇന്ധന വിലയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.