2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

യു.എസ് ആക്രമിക്കപ്പട്ടാലും ജപ്പാന്‍കാര്‍ വീട്ടിലിരുന്ന് സോണി ടിവി കാണുകയേ ഉള്ളു: ട്രംപ്

വാഷിംഗ്ടണ്‍: യു.എസ് ആക്രമിക്കപ്പെട്ടാലും ജപ്പാന്‍കാര്‍ വീട്ടിലിരുന്ന് സോണി ടിവി കാണുകയേ ഉള്ളുവെന്ന് യു.എസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ലോവയിലെ ഡെസ് മോയിനസില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് ട്രംപ് ജപ്പാനെ പരിഹസിച്ചത്.

‘നിങ്ങള്‍ക്കറിയാമോ നമ്മള്‍ക്ക് ജപ്പാനുമായി ഒരു കരാറുണ്ട്. അഥവാ ജപ്പാന്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ യു.എസ് മുഴുവന്‍ സേനയും ഉപയോഗിച്ച് പ്രതിരോധിക്കണം. എന്നാല്‍ യു.എസ് ആക്രമിക്കപ്പെടുമ്പോഴോ ജപ്പാന്‍ നമുക്ക് വേണ്ടി ഒന്നും ചെയ്യില്ല. അവര്‍ ആ സമയം വീട്ടിലിരുന്ന് സോണി ടിവി കാണുകയായിരിക്കും’ ട്രംപ് പറഞ്ഞു.

ജപ്പാന്‍ മാത്രമല്ല ദക്ഷിണ കൊറിയ, ജര്‍മനി, സഊദി അറേബ്യ എന്നീ രാജ്യങ്ങളേയും യു.എസ് സംരക്ഷിക്കുന്നു. എന്നാല്‍ അവരൊന്നും തന്നെ പകരമായി ചെയ്യുന്നില്ല. ട്രംപ് കൂട്ടിച്ചേര്‍ത്തു.

യു.എസ് സൈന്യത്തിന്റെ 47000 സൈനികരാണ് ഇപ്പോഴും ജപ്പാനിലുള്ളത്. യു.എസ് നല്‍കുന്ന ഈ സേവനങ്ങള്‍ക്ക് രാജ്യങ്ങള്‍ പ്രതിഫലം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.