2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

യു.എസുമായുള്ള വ്യാപാര കരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് ട്രംപ്

 

വാഷിങ്ടണ്‍: യു.എസുമായി വ്യാപാര കരാറിന് ഇന്ത്യ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാപാര കരാറിന് താല്‍പര്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ പ്രതിനിധി ഫോണില്‍ സംസാരിച്ചുവെന്ന് ട്രംപ് പറഞ്ഞു.
തുറന്ന് പറയട്ടെ, വ്യാപാര കരാറില്‍ ഏര്‍പ്പെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. മുന്‍പുള്ള സര്‍ക്കാറുകളുമായി അവര്‍ വ്യാപര കരാറുണ്ടാക്കിയിരുന്നില്ല. അപ്പോഴത്തെ വ്യാപാര സാഹചര്യങ്ങളില്‍ അവര്‍ അസന്തുഷ്ടരായിരുന്നു. വിദേശ നേതാക്കള്‍ കൂടിക്കാഴ്ചക്കു വരുമ്പോള്‍, അത് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ ആയിരുന്നാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നാലും അവരെല്ലാമായും സൗഹൃദം സ്ഥാപിച്ചിട്ടുണ്ട്-ട്രംപ് പറഞ്ഞു. സൗത്ത് ഡക്കോട്ടിയില്‍ നടന്ന സംയുക്ത ധനസമാഹരണ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.