2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യു.എസും ബ്രിട്ടനും ശത്രുക്കളും പിശാചുക്കളുമെന്ന് ഖാംനഈ

തെഹ്‌റാന്‍: യു.എസും ബ്രിട്ടനും പിശാചുക്കളും ഇറാന്റെ മുഖ്യ എതിരാളികളുമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രശ്‌നങ്ങളില്‍ അമേരിക്കയുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ മേലുള്ള ആണവ ഉപരോധം പൂര്‍ണമായി നീക്കുന്നതിനു കാലതാമസം വരുത്തിയ അമേരിക്കന്‍ ഇടപെടലുകളെ അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാന്‍ വിപ്ലവത്തിനുവേണ്ടി പോരാടിയവരുടെ 27ാമത് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിനു ശേഷം ഇറാന്റെ പ്രഖ്യാപിത ശത്രുവാണ് അമേരിക്ക. ശിഈ യാഥാസ്ഥിതിക നിലപാടുകാരനായ ആയത്തുല്ല അലി ഖാംനഈ നേരത്തെയും യു.എസിനെതിരേ തുറന്നടിച്ചിരുന്നു. ലോകരാജ്യങ്ങളുമായി ആണവ ഉടമ്പടി ജനുവരിയില്‍ പ്രാബല്യത്തില്‍ വന്നെങ്കിലും കരാറിന് വിരുദ്ധമായി പ്രവര്‍ത്തിച്ചത് അമേരിക്കയാണ്. ചര്‍ച്ചയിലൂടെ തീരുമാനിക്കപ്പെട്ട നിബന്ധനകള്‍ ഇറാന്‍ പാലിച്ചെങ്കിലും അമേരിക്ക ലംഘിച്ചുവെന്ന ് ഖംനാഈ പറഞ്ഞു.
ഇറാന് മേലുള്ള ലേക രാജ്യങ്ങളുടെ ഉപരോധങ്ങള്‍ ഭാഗികമായി നീക്കിയെങ്കിലും ചില അന്താരാഷട്ര അനുമതികള്‍കൂടി അമേരിക്കയില്‍ നിന്നും യൂറോപ്യന്‍ യൂനിയനില്‍ നിന്നും ലഭിച്ചാല്‍ മാത്രമേ പൂര്‍ണമായി ഉപരോധത്തില്‍ നിന്ന് ഇറാന് മോചിതമാകാനാവൂ. അമേരിക്കയുടെ തീവ്രവാദ പട്ടികയില്‍ ഇടം നേടിയ ലബനാനിലെ ഹിസബുല്ല അടക്കമുള്ള ഗ്രൂപ്പുകളുമായി ഇറാന്റെ സഹകരണ മനോഭാവമാണ് ഉപരോധം പൂര്‍ണമായി പിന്‍വലിക്കുന്നതിന് തടസമായി അമേരിക്കയും യൂറോപ്യന്‍ യൂനിയനും പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.