2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

യു.എസില്‍ സിഖുകാരന് ക്രൂരമര്‍ദ്ദനം

ന്യൂയോര്‍ക്ക്: യു.എസില്‍ സിഖ് വംശജന് ക്രൂരമര്‍ദ്ദനം. കാലിഫോര്‍ണിയയില്‍ ഐ.ടി ജീവനക്കാരനായ മാന്‍സിങ് ഖല്‍സയെയാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. മാന്‍ സിങ്ങിന്റെ തലപ്പാവ് തട്ടിതെറിപ്പിക്കുകയും കത്തി കൊണ്ട് മുടി മുറിച്ചു കളയുകയും ചെയ്തു.

രാത്രി കാറില്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. കാറ് പിന്തുടര്‍ന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

സംഘത്തിലെ ഒരാള്‍ കാറിന്റെ ജനാലയിലൂടെ മാന്‍സിങ്ങിന്റെ തല പുറത്തേക്ക് തള്ളിപിടിച്ച് തലപ്പാവഴിക്കുകയും പിന്നീട് മുറി കത്തി ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

ആക്രമണത്തില്‍ മാന്‍സിങിന്റെ കണ്ണിനും കൈയ്ക്കും മുറിവേറ്റിട്ടുണ്ട്. സംഭവത്തെകുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News