2017 September 23 Saturday
പൂര്‍ണമായ ആര്‍ജവം ഉള്ള ഒരാളുടെ മറ്റു ദൗര്‍ബല്യങ്ങള്‍ പൊറുക്കാവുന്നതേയുള്ളൂ.
വാള്‍ട്ട് വിറ്റ്മാന്‍

യു.എസില്‍ നിന്ന് എണ്ണ വാങ്ങാനൊരുങ്ങി ഭാരത് പെട്രോളിയം

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാനൊരുങ്ങുകയാണ് ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി.പി.സി.എല്‍). ഇതിനായി ടെന്‍ഡര്‍ നല്‍കിയതായി ഭാരത് പെട്രോളിയം റിഫൈനറീസ് തലവന്‍ ആര്‍ രാമചന്ദ്രന്‍ പറഞ്ഞു.

യു.എസില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ റിഫൈനര്‍ ആണ് ബി.പി.സി.എല്‍. നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിനുശേഷമാണ് യു.എസില്‍ നിന്ന് എണ്ണ വാങ്ങാന്‍ ധാരണയായത്.

ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 1.6 മില്യണ്‍ ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഒപെക് രാജ്യങ്ങള്‍ നേരത്തെ യു.എസില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ട്. എണ്ണ ഉപഭോഗത്തില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.