2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

യു.എസില്‍ ഗെയിമിങ് കേന്ദ്രത്തില്‍ വെടിവയ്പ്; മൂന്നു മരണം

 

ലോസ് ആഞ്ചല്‍സ്: അമേരിക്കയില്‍ ഗെയിമിങ് കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ലോസ് ആഞ്ചല്‍സിനടുത്ത് പ്രാദേശിക സമയം ഇന്നലെ രാത്രി 11.45നാണു സംഭവം. പന്തുരുട്ടി ലക്ഷ്യത്തിലെത്തിക്കുന്ന ബൗളിങ് മത്സരങ്ങള്‍ നടക്കുന്ന കേന്ദ്രത്തിലാണ് അജ്ഞാതസംഘം വെടിയുതിര്‍ത്തത്. ഗേബിള്‍ ഹൗസ് ബൗള്‍ എന്നാണു കേന്ദ്രത്തിന്റെ പേര്.
വെടിവയ്പിനിരയായ എല്ലാവരും പുരുഷന്മാരാണ്. മൂന്നുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് കാലിഫോര്‍ണിയ പൊലിസ് അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.