2017 June 22 Thursday
ആദര്‍ശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കുമ്പോള്‍ മാത്രമാണ് പരാജയം ഉണ്ടാകുന്നത്
ജവഹര്‍ലാല്‍ നെഹ്‌റു

യു.എസില്‍ കൃപാണ്‍ കൈവശംവച്ചതിന് സിഖുകാരന്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ കൃപാണ്‍ കൈവശംവച്ചതിന് സിഖുകാരനെ അറസ്റ്റ് ചെയ്ത് കൈയാമം വച്ചു. ഹര്‍പ്രീത് സിങ് ഖല്‍സയെയാണ് അറസ്റ്റ് ചെയ്തത്.
മേരിലാന്‍ഡിലെ കാറ്റന്‍സ്‌വില്ലിലുള്ള ഗ്രോസറി കടയില്‍ വച്ചാണ് സംഭവം. എട്ടു വര്‍ഷം മുന്‍പാണ് ഇയാള്‍ സിഖ് മതം സ്വീകരിച്ചത്. ജസ്റ്റിന്‍ സ്മിത്ത് എന്നായിരുന്നു പഴയ പേര്. സിഖ് മതം സ്വീകരിച്ചതുമുതല്‍ മതവിശ്വാസത്തിന്റെ ഭാഗമായ കൃപാണ്‍ കൊണ്ടുനടക്കാറുണ്ട്.
കേറ്ററിങ് ബിസിനസ് നടത്തുന്ന ഖല്‍സയെ ഇതിനുമുന്‍പ് പലതവണ പൊലിസ് തടഞ്ഞുനിറുത്തിയിട്ടുണ്ടെങ്കിലും വിലങ്ങുവച്ച് അറസ്റ്റ് ചെയ്യുന്നത് ആദ്യമാണ്. ഗ്രോസറി കടയിലുണ്ടായിരുന്ന ഒരാളുടെ പരാതിയിലാണ് പൊലിസെത്തിയത്. കൃപാണ്‍ മതപരമായ അടയാളമാണെന്ന് ഖല്‍സ വിശദീകരിച്ചെങ്കിലും പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്ന റേച്ചല്‍ ബെറേസന്‍ ലാച്ചോ എന്ന യുവതി ഇത് വിഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റംചുമത്താതെ പിന്നീട് ഇയാളെ വിട്ടയച്ചു. കൃപാണ്‍ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും സിഖ് വംശജരെപ്പറ്റിയും അവരുടെ സംസ്‌കാരത്തെപ്പറ്റിയും പൊലിസ് ഓഫിസര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കിവരികയാണെന്നും ബാള്‍ട്ടിമൂര്‍ കൗണ്ടി ഓഫിസര്‍ ജെന്നിഫര്‍ പീച്ച് പറഞ്ഞു.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.