2018 November 13 Tuesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

യു.എസിനെതിരേയുള്ള റഷ്യന്‍ സൈബര്‍ ആക്രമണം തടഞ്ഞ് മൈക്രോസോഫ്റ്റ്

 

വാഷിങ്ടണ്‍: യു.എസ് കണ്‍സര്‍വേറ്റീവ് ഗ്രൂപ്പുകള്‍ക്കെതിരേയുള്ള റഷ്യയുടെ സൈബര്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തുവെന്ന് മൈക്രോസോഫ്റ്റ്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള രാഷ്്ട്രീയ സംഘടനകളുടെയും രാഷ്ട്രീയ ഗവേഷണ കേന്ദ്രങ്ങളുടെയും വിവരം ചോര്‍ത്താനാണ് ഹാക്കര്‍മാര്‍ ശ്രമിച്ചതെന്ന് മൈക്രോസോഫ്റ്റ് അവരുടെ ബ്ലോഗിലൂടെ പറഞ്ഞു.
റഷ്യന്‍ സൈന്യത്തെ സാഹയിക്കുന്ന ഹാക്കര്‍മാരായ ഫാന്‍സി ബിയാറാണ് ആക്രമണത്തിന് പിന്നിലെന്ന് അവര്‍ പറഞ്ഞു. യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചേര്‍ത്തുമെന്ന ഭയപ്പെട്ടിരുന്നു. ഫാന്‍സി ബിയര്‍ ഗ്രൂപ്പിന്റെ വ്യാജമായ ഡൊമൈനുകള്‍ സന്ദര്‍ശിക്കാന്‍ ജനങ്ങളെ അനുവദിച്ച് വിവരങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണ് നടത്തിയതെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.
എന്നാല്‍ റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലെ വിവരങ്ങള്‍ റഷ്യയുമായി ബന്ധമുള്ള ഹാക്കര്‍മാര്‍ ചേര്‍ത്താന്‍ ശ്രമിച്ചെന്ന ആരോപണം സംബന്ധിച്ച് അറിയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.സൈബര്‍ ആക്രമണം സംബന്ധിച്ച് ധാരണയില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഇടപെട്ടില്ലെന്നത് സംബന്ധിച്ച് അമേരിക്കയില്‍ നിന്നുള്ള സ്ഥിരീകരണം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.