2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

യു.എന്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ലംഘിച്ച് ലിബിയയില്‍ വീണ്ടും സംഘര്‍ഷം

 
 
 
ട്രിപ്പോളി: യു.എന്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ലംഘിച്ച് ലിബിയയില്‍ വീണ്ടും സംഘര്‍ഷം. ഖലീഫ ഹഫ്താറിന്റെ സൈനിക വിഭാഗം ട്രിപ്പോളിയില്‍ ഷെല്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിന്റെ പ്രതിനിധികള്‍ അറിയിച്ചു. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും നാലുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.   
മാഖ്രു അല്‍ ഹത്ബ മേഖലയില്‍ ശക്തമായ ആക്രമണം നടക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ലിബിയയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് യു.എന്‍ രക്ഷാസമിതി പ്രമേയം പാസാക്കി തൊട്ടടുത്ത ദിവസമാണ് ഹഫ്താര്‍ വിഭാഗം വീണ്ടും ആക്രമണം  തുടങ്ങിയത്. 
അന്ത്രാരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ട്രിപ്പോളിയില്‍ ആദ്യമായാണ് ഹഫ്താര്‍ വിഭാഗം അപ്രതീക്ഷിത ആക്രമണം നടത്തുന്നത്. എന്നാല്‍, ട്രിപ്പോളിക്കു സമീപ പ്രദേശങ്ങളില്‍ ആക്രമണം പതിവാണ്.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.