
ഇസ്ലാമബാദ്: പാകിസ്താന് പ്രധാനമന്ത്രിയായി ചുമതലയേറ്റ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്ഖാന് അടുത്തമാസം നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നു പാക് വിദേശകാര്യ മന്ത്രി ഷാ മെഹമ്മുദ് ഖുറേഷി അറിയിച്ചു.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണിതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇമ്രാനു പകരം പാക് പ്രതിനിധിസംഘത്തെ താനായിരിക്കും നയിക്കുകയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഇമ്രാന് യു.എന്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമോയെന്നതിനെക്കുറിച്ചു നേരത്തേ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇതിനുള്ള വിശദീകരണമാണ് വിദേശകാര്യ മന്ത്രി നടത്തിയത്.
പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതു പരിഹരിക്കുന്നതിനു തീവ്രശ്രമം നടത്തണമെന്നതാണു പുതിയ സര്‍ക്കാരിന്റെ ദൗത്യമെന്നു വിദേശകാര്യ മന്ത്രി പറഞ്ഞു. ഇതിനുള്ള ഉത്തരവാദിത്വവും നേതൃത്വവും പ്രധാനമന്ത്രി നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം പാക്സമ്പദ്വ്യവസ്ഥയില് 5.8 ശതമാനം വികസനമുണ്ടായിരുന്നു. പതിമുന്നു വര്‍ഷത്തിനിടയില്‍ പാകിസ്താനിലുണ്ടായ ഏറ്റവും മികച്ച സാമ്പത്തികവളര്ച്ചയായിരുന്നു അത്. എന്നിട്ടും, പാക് രൂപയുടെ മുല്യം ഡിസംബര്‍ ഇടിയുകയാണുണ്ടായത്.