2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

യു.എന്നില്‍ സിറിയയെച്ചൊല്ലി പാശ്ചാത്യ ശക്തികളും റഷ്യയും തമ്മില്‍ വാക്കേറ്റം

 

ജനീവ: സിറിയയിലെ അലെപ്പോ നഗരത്തെച്ചൊല്ലിയുള്ള തര്‍ക്കം വോട്ടിനിട്ടതോടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയും പാശ്ചാത്യ ശക്തികളും തമ്മില്‍ രൂക്ഷ തര്‍ക്കം. രണ്ടു പരിഹാര മാര്‍ഗങ്ങളാണ് ശനിയാഴ്ച യു.എന്‍ സുരക്ഷാ കൗണ്‍സില്‍ വോട്ടിനിട്ടത്.

ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന വ്യോമാക്രമണം നിര്‍ണമെന്ന ആവശ്യവും റഷ്യയുടെ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ ആവശ്യവും തമ്മിലാണ് വോട്ടിങിനു വിധേയമാക്കിയത്.

എന്നാള്‍ ഉടന്‍ വ്യോമാക്രമണം നിര്‍ത്തണമെന്ന ഫ്രഞ്ചിന്റെ ആവശ്യം റഷ്യ വീറ്റോ ചെയ്ത് തള്ളിക്കളഞ്ഞു. അഞ്ചുവര്‍ഷക്കാലമായി തുടരുന്ന സിറിയാ പ്രശ്‌നത്തില്‍ ഇത് അഞ്ചാമത്തെ തവണയാണ് റഷ്യ വീറ്റോ പവര്‍ ഉപയോഗിക്കുന്നത്.

കഴിഞ്ഞ നാലു പ്രാവശ്യവും റഷ്യയെ പിന്തുണച്ച് ചൈനയുമുണ്ടായിരുന്നുവെങ്കിലും ശനിയാഴ്ച ചൈന വോട്ടില്‍ നിന്നു വിട്ടുനിന്നു.

ഒന്‍പത് വോട്ടുകള്‍ നേടുന്നതോടൊപ്പം വീറ്റോ ഒഴിവായാല്‍ മാത്രമാണ് യു.എന്നില്‍ പ്രമേയം പാസാവുക. യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ പവറുള്ളത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.